July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

മട്ടന്നൂർ ഉപജില്ലാ സ്ക്കൂൾ കലോത്സവത്തിനു തുടക്കമായി

1 min read
SHARE

ഇരിക്കൂർ: നാലു ദിവസം നീണ്ടു നിൽക്കുന്ന മട്ടന്നൂർ ഉപജില്ല കേരള സ്ക്കൂൾ കലോത്സവം പട്ടാന്നൂർ കെ.പി.സി. ഹയർ സെക്കണ്ടറി സ്ക്കൂളിൽ  തുടങ്ങി. 85 വിദ്യാലയങ്ങളിൽ നിന്നായി 4000 വിദ്യാർത്ഥികളാണ് മത്സരത്തിനെത്തുക. കലോത്സവം കെ.കെ.ഷൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്പി.കെ.ഷൈമ അധ്യക്ഷയായി. കലോത്സവ ലോഗ ഡിസൈൻ ചെയ്ത ഷിജിൽ നാഥിനുള്ള ഉപഹാരം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ.അബൂബക്കറിനുള്ള ഉപഹാരം മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ. ഷാജിത്തും വിതരണം ചെയ്തു. എ.ഇ. ഒ വി.വി.ബാബു കലോത്സവ വിശദീകരണം നടത്തി. കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി, വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഗീത, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.വി. ശ്രീജിനി, കെ.പി.സി.സ്ക്കൂൾ മാനേജർ എ.കെ. മനോഹരൻ, ബ്ലോക്ക് മെമ്പർ കെ.സി.രാജശ്രീ, പ്രിൻസിപ്പൽ എ.സി. മനോജ് .പി.സി. ശ്രീകല, പി.സിന്ധു, വി.ആർ. ഭാസ്കരൻ, എം.മനോജ്, കെ.മാധവൻ, കെ.വി.രാധാകൃഷ്ണൻ, എം.വി. ബിജേഷ്, പി.എസ്. അഖിൽ, ശ്രീകാന്ത് കൊടേരി, രമ്യത്ത്, പി.വി.സഹീർ, സി.ജയചന്ദ്രൻ, വി.പി. ഉമ്മർ, പി.വി. പുഷ്പലത എന്നിവർ സംസാരിച്ചു.

 

WE ONE KERALA

AJ