July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 7, 2026

വലിയ മാറ്റങ്ങൾ യുവതലമുറയിലൂടെ പ്രതീക്ഷിക്കാം, ചിറയിൻകീഴിനായി നിരവധി പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്; രമ്യ ഹരിദാസ്

SHARE

കോൺഗ്രസ് എന്നും സ്ത്രീപക്ഷത്താണെന്ന് ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസ് .ചിറയിൻകീഴിനായി നിരവധി പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. കൂടുതൽ വനിതകൾക്ക് പിന്തുണ നൽകുന്ന സർക്കാർ ആണ് യുഡിഎഫിന്റെത്. നിയമസഭയിലും പാർലമെന്റിലും കൂടുതൽ സ്ത്രീ പ്രാധിനിത്യം ഇനിയുമുണ്ടാകും.

രാഷ്ട്രീയത്തെയും ജനാധിപത്യത്തെയും കുറിച്ച് ബോധ്യമുള്ള യുവതലമുറയാണ് നിയമസഭയിൽ എത്തുന്നത്. യുഡിഎഫിന് ലഭിക്കുന്ന ഒരു വലിയ പിന്തുണ അതുതന്നെയാണ്. വലിയ മാറ്റങ്ങൾ യുവതലമുറയിലൂടെ പ്രതീക്ഷിക്കാം. രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ സത്യപ്രതിജ്ഞ ചെയ്തത് വലിയ കാര്യമെന്നും അവർ വ്യക്തമാക്കി.

കോൺഗ്രസ് എന്നും വനിതകളെ കൈപിടിച്ച് ഉയർത്തും. ഇനിയും വനിതകൾ നിയമസഭയിലും പാർലമെന്റിലും ഉണ്ടാകും. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് സമര ഗേറ്റ് തുറന്നു അതിലൂടെ തന്നെ മാറ്റം ആരംഭിച്ചുവെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു.