July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

ഗവർണർ ശ്രമിക്കുന്നത് കേരളത്തെ അവഹേളിക്കാൻ: മുഖ്യമന്ത്രി

1 min read
SHARE

ഗവർണറുടെ ശ്രമം കേരളത്തെ അവഹേളിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ വേദിയായ പാലക്കാട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസരവാദ നിലപാടു സ്വീകരിക്കുന്നയാളാണ് ഗവർണറെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെയുള്ള ആൾ ഗവർണറാവുമ്പോഴുള്ള പ്രശ്നമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.വിസിയെ നിയമിച്ചത് ഗവർണർ ആണ്. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അതു വേണ്ട എന്നൊരു തോന്നൽ. അതിനുള്ള മറുപടിയാണ് കോടതി കൊടുത്ത്. യുജിസി റെഗുലേഷൻ ലംഘിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. സമ്മർദം കൊണ്ടാണ് നിയമിച്ചതെന്ന് ഗവർണർ പറഞ്ഞു. ഗവർണർ ന്യായമല്ലാത്ത ആവശ്യം പറഞ്ഞാൽ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.എന്തും വിളിച്ചു പറയാവുന്ന പദവിയല്ല ഗവർണർ. പദവിയോട് മാന്യത പുലർത്തണം. ആർഎസ്എസ്സിന്റെ ജോലിയാണ് ഗവർണർ പറയുന്നത്. ഇതുകൊണ്ടൊന്നും സർക്കാരിന്റെ പ്രവർത്തനങ്ങൾ
മന്ദീഭവിപ്പിയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.