തീരദേശത്ത് അങ്കം കൊഴുപ്പിക്കാൻ രാഹുലും പ്രിയങ്കയും എത്തുന്നു
1 min read

കൊടുങ്ങല്ലൂർ: ജില്ലയുടെ തീരദേശത്ത് അങ്കം കൊഴുപ്പിക്കാൻ രാഹുലും പ്രിയങ്കയും എത്തുന്നു. യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹനാനായി പ്രിയങ്ക ഗാന്ധി 20ന് കയ്പമംഗലം നിയോജക മണ്ഡലത്തിലെ എറിയാട് എത്തും.രാഹുല്‍ ഗാന്ധി 22ന് രാവിലെ 10ന് കെ. മുരളീധരനായി ചാവക്കാട് എത്തും. എല്‍.ഡി.എഫ് സ്ഥാനാർഥി സി. രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ച എറിയാട് ചേരമാൻ മൈതാനിയിലാണ് പ്രിയങ്ക ഗാന്ധി സംസാരിക്കുക. യു.ഡി.എഫ് സംസ്ഥാന നേതാക്കളും വേദിയിലുണ്ടാകും.
കയ്പമംഗലം, കൊടുങ്ങല്ലൂർ നിയോജക മണ്ഡലങ്ങളില്‍ പ്രവർത്തകർ പങ്കെടുക്കുന്ന പൊതുസമ്മേനത്തിലേക്കായിരിക്കും പ്രിയങ്ക പങ്കെടുക്കുക. പ്രിയങ്കയുടെ വരവിന്റെ പൂർണരൂപം ആയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് ഭാരവാഹികള്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളായ സാഹോദരങ്ങളുടെ വരവിന്റെ ഓളം മറ്റിടങ്ങളിലേക്കും എത്തുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നു.
