കുടുംബശ്രീയുടെ അരങ്ങ് ചൊവ്വാഴ്ച മുതല്‍ പട്ടാന്നൂരില്‍

1 min read
SHARE

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍  അയല്‍ക്കൂട്ടം ഓക്സിലറി സര്‍ഗോത്സവമായ അരങ്ങ് 2024 മെയ് 28, 29 തീയതികളില്‍ നടക്കും. കൂടാളി പഞ്ചായത്തിലെ പട്ടാന്നൂര്‍ കെ പി സി എച്ച് എസ് എസിലാണ് പരിപാടി. ജില്ലയിലെ അഞ്ച് താലൂക്ക് ക്ലസ്റ്ററുകളിലായി നടന്ന കലോത്സവങ്ങളില്‍ നിന്നും ഒന്നാം സ്ഥാനം നേടിയവരാണ് ജില്ലാതല അരങ്ങില്‍ പങ്കെടുക്കുക. 49 ഇനങ്ങളിലായി 700 ഓളം മത്സരാര്‍ഥികള്‍ ഈ കലാമാമാങ്കത്തില്‍ മാറ്റുരക്കും. ജില്ലാതല പരിപാടിയുടെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി.

WE ONE KERALA-AJ