ഇരിട്ടി സാക് അക്കാദമിയെ കേരള സർക്കാർ റൂട്രോണിക്സ്സിന്റെ ഔദ്യോഗിക പഠന കേന്ദ്രമായി തിരഞ്ഞെടുത്തു.

1 min read
SHARE

ഇരിട്ടി: ഇരിട്ടി സാക് അക്കാദമിയെ കേരള സർക്കാർ റൂട്രോണിക്സ്സിന്റെ ഔദ്യോഗിക പഠന കേന്ദ്രമായി തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേരള സ്റ്റേറ്റ് റൂട്രോണിക്സ് ചെയർമാൻ ശ്രീ. വിജയൻ പിള്ളയിൽ നിന്നും സാക് മാനേജിങ് ഡയറക്ടർ കെ ടി അബ്ദുള്ള അംഗീകൃത പത്രം ഏറ്റുവാങ്ങി. ഇതിന്റെ ഭാഗമായി സാക് അക്കാദമിയിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് കേക്ക് മുറിച്ചു കൊണ്ട് സന്തോഷം പങ്കുവച്ചു. ഇതിന്റെ വിവിധ മേഖലകളിലെ ജോലി സാധ്യതകളെക്കുറിച്ച് ബാങ്കിംഗ് ഡിപ്പാർട്ട്മെന്റ് ഹെഡ് രാമചന്ദ്രൻ എ കെ, അഡ്മിനിസ്ട്രേറ്റർ നിഷ പ്രജിത്ത് തുടങ്ങിയവർ സംസാരിച്ചു. സാക്കിലെ അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിന് നേതൃത്വം നൽകി.

WE ONE KERALA-AJ