പാട്ടുകളുടെ പകർപ്പവകാശം ഇളയരാജയുടെ കൈവശമില്ല; കോടതിയിൽ അപ്പീലുമായി എക്കോ റെക്കോർഡിംഗ് സ്റ്റുഡിയോ
1 min readപകര്‍പ്പവകാശത്തിന്റെ പേരില്‍ കഴിഞ്ഞ കുറിച്ച് നാളുകളായി വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന സംഗീത സംവിധായകനാണ് ഇളയരാജ. ‘മഞ്ഞുമ്മല്‍ ബോയിസ്’, ‘കൂലി’ തുടങ്ങിയ സിനിമകളില്‍ തന്റെ പാട്ട് അനുവാദമില്ലാതെ ഉപയോഗിച്ചു എന്ന പരാതിയില്‍ നിയമപോരാട്ടം നടത്തുന്ന ഇളയരാജ എക്കോ റെക്കോർഡിംഗ് സ്റ്റുഡിയോയുമായും പകർപ്പവകാശ ലംഘനത്തിന്റേ പേരില്‍ കോടതിയില്‍ ഏറ്റുമുട്ടുകയാണ്. ഇളയരാജയുടെ 4,500 ഗാനങ്ങളിൽ അദ്ദേഹത്തിന് പ്രത്യേക അവകാശമുണ്ടെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെ വെല്ലുവിളിച്ചുകൊണ്ട് എക്കോ റെക്കോർഡിംഗ് സ്റ്റുഡിയോ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്. പ്രതിഫലം വാങ്ങിയതിന് ശേഷവും പാട്ടുകളുടെ മേല്‍ കമ്പോസര്‍ക്ക് അവകാശമില്ല എന്നാണ് എക്കോ റെക്കോർഡിംഗ് സ്റ്റുഡിയോ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ പറയുന്നത്. 1970 നും 1990 നും ഇടയിൽ രചിച്ച ഗാനങ്ങളുടെ പകർപ്പവകാശം ഇളയരാജയ്ക്ക് നൽകാനാവില്ല, കാരണം അവയുടെ അവകാശം നിലനിർത്തിയിട്ടില്ല. മത്രമല്ല, എ ആര്‍ റഹ്മാന്‍ ഇത്തരത്തില്‍ ആദ്ദേഹത്തിന്റെ പാട്ടുകളുടെ പകർപ്പവകാശം നേടിയെടുത്തത് പ്രത്യേകമായി കരാറുണ്ടാക്കിക്കൊണ്ടാണ്. ഇളയരാജയുടെ കാര്യത്തില്‍ അങ്ങനെയൊരു കാരറില്ലെന്നും സ്റ്റുഡിയോ പരാമർശിക്കുന്നു. ആക്ടിംഗ് ചീഫ് ജസ്റ്റിസായ ആർ മഹാദേവൻ, ഒന്നാം ഡിവിഷൻ ബെഞ്ച് ജസ്റ്റിസ് മുഹമ്മദ് ഷഫീഖ് എന്നിവർക്ക് മുമ്പാകെയാണ് ഹര്‍ജിയില്‍ വാദം നടന്നത്. പകര്‍പ്പവകാശങ്ങള്‍ നിലനിർത്തുന്നതിനുള്ള കരാർ കൈവശമില്ലെങ്കിൽ പാട്ടിന്റെ അവകാശം സ്ഥാപിക്കാന്‍ കഴിയില്ല. ഇളയരാജ പകര്‍പ്പവകാശങ്ങൾ നിലനിർത്തിയെന്നതിന് തെളിവുകളൊന്നുമില്ലെന്നും സ്റ്റുഡിയോയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന്‍ വിജയ് നാരായൺ വാദിച്ചു. പകർപ്പവകാശ നിയമത്തിലെ 2012-ലെ 57-ാം വകുപ്പ് പ്രകാരം ഇളയരാജയുടെ സൃഷ്ടിയെ മോശമായ രീതിയില്‍ മാറ്റുകയോ പരിവർത്തനപ്പെടുത്തുകയൊ ചെയ്‌താൽ അദ്ദേഹത്തിന് അത് എതിര്‍ക്കാനുള്ള അവകാശമുണ്ടെന്നും അഭിഭാഷകൻ പരാമർശിച്ചു. എന്നാൽ, എക്കോ റെക്കോർഡിംഗ് സ്റ്റുഡിയോയുടെ കേസിൽ അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.