ന്യൂമാഹിയിൽ പുഴയിൽ ചാടിയ 13 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
1 min readന്യൂമാഹിയിൽ പുഴയിൽ ചാടിയ 13 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കല്ലായിയങ്ങാടി ഈച്ചി വൈഷ്ണവ് ഹോട്ടലിന് സമീപം താമസിക്കുന്ന തമിഴ്നാട് കളളക്കുറുച്ചി സ്വദേശി. മണ്ണാങ്കട്ടി (പാണ്ഡ്യൻ) യുടെയും, മുനിയമ്മയുടെയും മകൾ പവിത്ര [13]യാണ് കഴിഞ്ഞ ദിവസം പുഴയിൽ ചാടിയത്. അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിൽ അമ്മ വഴക്കു പറഞ്ഞതിൽ മനം നൊന്ത് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. ഏറെ നേരമായികുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ പറമ്പിൽ കുട്ടിയുടെ ചെരിപ്പും ചെളിയിൽ പുഴയിലേക്ക് ഇറങ്ങിയതിൻ്റെ കാല്പാടും കണ്ടെത്തിയതിനെത്തുടർന്ന് പുഴയിലിറങ്ങയതായി സംശയിക്കുകയായിരുന്നു. തലശ്ശേരി -മാഹി ഫയർ ഫോഴ്സും നാട്ടുകാരും ഇന്നലെ 8 മണിക്കൂറോളം തിരച്ചിൽ നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. മുകുന്ദൻ പാർക്കിൽ ബോട്ടുജെട്ടിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കൂലിവേല ചെയ്യുന്ന പാണ്ഡ്യൻ്റെ കുടുംബം പത്ത് വർഷത്തിലേറെയായി ന്യൂമാഹിയിൽ വാടകയ്ക്കാണ് താമസം. ന്യൂമാഹി എം എം സ്കൂളിലെ 8ാം ക്ലാസ് വിദ്യാർത്ഥിനിയാണ് പവിത്ര. ശരവണൻ, കോകില എന്നിവർ പവിത്രയുടെ സഹോദരങ്ങളാണ്.