ഇത് അഭിമാന സല്യൂട്ട്; ഐഎഎസ് ഓഫീസറായ മകൾക്ക് എസ്പിയായ പിതാവിൻ്റെ ബിഗ് സല്യൂട്ട്!
1 min readതെലങ്കാന സ്റ്റേറ്റ് പൊലീസ് അക്കാദമി ഡെപ്യൂട്ടി ഡയറക്ടറായ സൂപ്രണ്ട് ഒഫ് പൊലീസ് എൻ വെങ്കരേശ്വലുവിന് അഭിമാന നിമിഷം സമ്മാനിച്ചിരിക്കുകയാണ് മകൾ ഉമ ഹരതി. വെറും ഉമ ഹരതിയല്ല, ഉമ ഹര തി ഐഎഎസ്. തെലങ്കാനയിൽ പരിശീലനം നടത്തുന്ന ഉമ , ഒരു സെമിനാറിൽ പങ്കെടുക്കാനാണ് അക്കാദമിയിലെത്തിയത്. അപ്പോഴാണ് പിതാവ് മകളെ സല്യൂട്ട് ചെയ്ത് സ്വീകരിച്ചത്. മറ്റൊരു കാര്യം ഫാദേഴ്സ് ഡേയുടെ തലേ ദിവസമാണ് ഈ സംഭവം എന്നതാണ്. ഇരുവരുടെയും വീഡിയോ ഇപ്പോൾ വൈറലാണ്. ആദ്യം മകൾക്ക് പൂച്ചെണ്ട് നൽകിയ ശേഷമാണ് ഉമയ്ക്ക് അച്ഛൻ്റെ വക സല്യൂട്ട് കിട്ടിയത്. 2022 ൽ യുപിഎസ് സി സിവിൽ സർവീസ് പരീക്ഷ മൂന്നാം റാങ്കോടെയാണ് ഉമ പാസായത്.