കര്‍ണാടകയിൽ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു
1 min readബെംഗളൂരു: കര്‍ണാടകയിൽ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു. ശിവമൊഗ്ഗയിലെ ബിജെപി പ്രതിഷേധത്തിനിടെയാണ് സംഭവം. മുൻ എംഎൽസി എം ബി ഭാനുപ്രകാശ് ആണ് മരിച്ചത്. ശിവമൊഗ്ഗയിലെ സീനപ്പ ഷെട്ടി സർക്കിളിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഭാനുപ്രകാശ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ധനവില കൂട്ടിയതിനെതിരെ ഇന്ന് ബിജെപി സംസ്ഥാനവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.