യുദ്ധമന്ത്രിസഭ പിരിച്ചുവിട്ട് നെതന്യാഹു

1 min read
SHARE

മാസുമായുള്ള യുദ്ധത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ഇസ്രയേല്‍ യുദ്ധമന്ത്രിസഭയെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പിരിച്ചുവിട്ടു.

ആറംഗ യുദ്ധ മന്ത്രിസഭയെയാണ് പിരിച്ച്‌ വിട്ടത്. കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രീയ സുരക്ഷാ കാബിനറ്റ് യോഗത്തിലാണ് നെതന്യാഹു തീരുമാനം പ്രഖ്യാപിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അടിയന്തരാവസ്ഥാ സര്‍ക്കാരില്‍ നിന്നുള്ള ബെന്നി ഗാന്റ്‌സിന്റെ രാജിക്ക് പിന്നാലെയാണ് യുദ്ധ മന്ത്രിസഭ പിരിച്ചു വിട്ടതെന്ന് അഭ്യൂഹമുണ്ട്.
യുദ്ധമന്ത്രിസഭ പിരിച്ചുവിട്ടാലും സംഘര്‍ഷത്തില്‍ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. യുദ്ധ തീരുമാനങ്ങളെടുക്കുക സുരക്ഷാ ക്യാബിനെറ്റാണ് എന്നതാണ് കാരണം.