വില്പനക്കായി സൂക്ഷിച്ചുവച്ച 43 ലിറ്റർ വിദേശമദ്യവുമായി മധ്യവയസ്സ്ക്കൻ പിടിയിൽ
1 min readആലക്കോട് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഗിരീഷ് മയ്യിലിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിൽ നടുവിൽ കൈതളം എന്ന സ്ഥലത്ത് വെച്ച് വിദേശ മദ്യ വില്പന നടത്തിക്കൊണ്ടിരുന്ന തളിപ്പറമ്പ് താലൂക്കിൽ ന്യൂ നടുവിൽ അംശം നടുവിൽ ദേശത്ത് കൈതളം താമസം വർഗീസ് മകൻ കുഴുമ്പിൽ വീട്ടിൽ തോമസ് കെ വി എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തു. ടിയാന്റെ വീടിന്റെ മുൻവശമുള്ള തെങ്ങിൻ കുഴിയിൽ നിന്നും 43 ലിറ്റർ വിദേശ മദ്യം കണ്ടെടുത്തു. ടിയാനെ കഴിഞ്ഞ രണ്ടാഴ്ചയോളമായി നിരീക്ഷിച്ചുവരികയായിരുന്നു. പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്മാരായ തോമസ് ടി കെ, ബിജു വി വി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ഷിബു സി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു കെ വി, സബീഷ് ഇ പി വനിത സിവിൽ എക്സൈസ് ഓഫീസർ രമ്യ പി എന്നിവർ പങ്കെടുത്തു.