ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 128 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
1 min readതളിപ്പറമ്പ എക്സൈസ് സ൪ക്കിൾ ഇൻസ്പെക്ടർ കെ.കെ. ഷിജിൽ കുമാറിൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ് ചിറവക്ക് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ചിറവക്ക് എന്ന സ്ഥലത്ത് വെച്ച് 128 ഗ്രാം കഞ്ചാവ്* KL 58 F 1932 നമ്പർ ഓട്ടോ റിക്ഷയിൽയിൽ കടത്തി കൊണ്ട് വന്ന കുറ്റത്തിന് മാതമംഗലം എം എം ബസാർ സ്വദേശി അഷ്‌കർ എ (40 വയസ്സ് ) എന്നയാളെ അറസ്റ്റു ചെയ്ത് ഒരു എൻ ഡി പി എസ് കേസെടുത്തു. പാർട്ടിയിൽ
അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.കെ രാജേന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസ൪മാരായ വിനീത് പി ആർ, ശ്രീകാന്ത് ടീ വി. ഡ്രൈവർ അജിത്ത് പി വി എന്നിവരും ഉണ്ടായിരുന്നു.