കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ശമ്പളം നല്‍കണമെന്നതാണ് സര്‍ക്കാറിന്റെ തീരുമാനമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍
1 min readകെഎസ്‌ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം നല്‍കണമെന്നതാണ് സർക്കാറിന്റെ തീരുമാനം എന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ.
ഈ കാര്യം പരിഗണിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു എന്നും മന്ത്രി പറഞ്ഞു. ഒരു മാസത്തിനകം വിഷയത്തില്‍ തീരുമാനം ഉണ്ടാകും എന്നും മന്ത്രി സഭയില്‍ പറഞ്ഞു.
‘ബാങ്കുകളുമായി ചർച്ച നടത്തുന്നുണ്ട്. കണ്‍സോഷ്യം കിട്ടുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. അതു നിലവില്‍ മാറിയിട്ടുണ്ട്. ഇപ്പോള്‍ കെഎസ്‌ആർടിസി ബി കാറ്റഗറിയിലാണ്’ – മന്ത്രി കെ ബി ഗണേഷ് കുമാർ.