പിബി നൂഹിനെ സപ്ലൈകോ സിഎംഡിയായി നിയമിച്ചു, ഐഎഎസ് തലത്തിൽ അഴിച്ചുപണി
1 min read

തിരുവനന്തപുരം : മദ്യനയം മാറ്റ ചർച്ചക്കിടെ ടൂറിസം മന്ത്രിയും ഡയറക്‌ടറും തമ്മിൽ ഭിന്നത ഉണ്ടെന്ന വാർത്തകൾ വന്നതിന് പിന്നാലെ അവധിയിൽ പോയ ഐഎഎസ് ഉദ്യോഗസ്ഥൻ പിബി നൂഹിന് ചുമതല മാറ്റം. അദ്ദേഹത്തെ സപ്ലൈകോ സിഎംഡിയായി നിയമിച്ചു. ടൂറിസം ഡയറക്ടർ സ്ഥാനത്ത് നിന്ന് അവധിയിൽ പ്രവേശിച്ച അദ്ദേഹം ഈ മാസം 22 ന് തിരിച്ചെത്താനിരിക്കെയാണ് ചുമതല മാറ്റി നൽകിയത്. മദ്യ നയം സംബന്ധിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന വാദത്തിനിടെ ടൂറിസം ഡയറക്ടർ വിളിച്ച യോഗത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത് സർക്കാരിനെ വെട്ടിലാക്കിയിരുന്നു. അന്ന് യോഗം വിളിച്ച ശിഖ സുരേന്ദ്രനെ നൂഹിന് പകരം ടൂറിസം വകുപ്പ് ഡയറക്ടറായി നിയമിച്ചു.
