മുഖ്യമന്ത്രി ദുരന്തബാധിത മേഖയിലെത്തും; രക്ഷാദൗത്യം അവസാനിക്കുന്നത് വരെ 4 മന്ത്രിമാർ വയനാട്ടിൽ ക്യാമ്പ് ചെയ്യും
1 min read

രക്ഷാദൗത്യം അവസാനിപ്പിക്കുന്നത് വരെ നാല് മന്ത്രിമാരും വയനാട്ടിൽ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. കെ.രാജൻ, പി.എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, ഒ ആർ കേളു എന്നിവരോടാണ് പ്രദേശത്ത് ക്യാമ്പ് ചെയ്യാൻ മുഖ്യമന്ത്രി നിർദേശം നൽകിയത്. മന്ത്രിമാരുടെ യോഗത്തിലാണ് നിർണായക തീരുമാനം കൈകൊണ്ടത്.രക്ഷാപ്രവർത്തനത്തിന് രാജ്യത്ത് ലഭ്യമായ എല്ലാ സംവിധാനവും ഒരുക്കാനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി. തിരച്ചിൽ ശാസ്ത്രീയമായി തുടരാൻ മന്ത്രിമാരുടെ യോഗത്തിൽ തീരുമാനമായി. ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്ത ഭൂമി സദർശിക്കും. ബെയ്‌ലി പാല നിർമ്മാണം നേരിട്ട് വിലയിരുത്തുകയും സൈന്യത്തെ നേരിൽ കാണുകയും ചെയ്യും.
