അർജുൻ്റെ കുടുംബത്തെ കുറിച്ച് വ്യാജ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനും ഫേസ്ബുക്ക് പേജിനുമെതിരെ കേസ്.

1 min read
SHARE

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനും ഫേസ്ബുക്ക് പേജിനുമെതിരെ കേസ്. ചേവായൂർ പൊലീസാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. മലയാളി ലൈഫ് എന്ന യൂട്യൂബ് ചാനലിനെതിരെയും നമ്മുടെ ന്യൂസ് എന്ന ഫേസ് ബുക്ക് പേജിനെതിരെയുമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ചേവായൂർ സി ഐ അറിയിച്ചു.അതേസമയം അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് സഹകരണബാങ്കിൽ ജോലിനൽകി സർക്കാർ ഉത്തരവിറക്കി. കോഴിക്കോട് വേങ്ങേരി സർവീസ് സഹകരണബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ് നിയമനം നടത്തിയത്. സാമൂഹികപ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പാക്കാൻ നിയമത്തിൽ ഇളവുനൽകിക്കൊണ്ടാണ് സർക്കാർ തീരുമാനം എടുത്തുതെന്ന് മന്ത്രി വി.എൻ. വാസവൻ ഫേയ്സ് ബുക്കിൽ കുറിച്ചു. സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിൻറെ പ്രസക്തിയെന്നും മന്ത്രി വ്യക്തമാക്കി.

weone kerala sm