‘പൊലീസ് ഉദ്യോഗസ്ഥർക്കായി സപ്ലൈകോ ഓണച്ചന്തകളിൽ പ്രത്യേക കൗണ്ടറുകൾ തുറക്കും’; കേരളാ പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്ത് മന്ത്രി ജി ആർ അനിൽ.
1 min read

കേരളാ പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കോട്ടയത്ത് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർക്കായി സപ്ലൈകോ ഓണച്ചന്തകളിൽ പ്രത്യേക കൗണ്ടറുകൾ തുറക്കുമെന്ന് മന്ത്രി പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ പങ്കെടുക്കും.കേരളാ പൊലീസ് അസോസിയേഷൻ 37-ാം സംസ്ഥാന സമ്മേളനത്തിനാണ് അക്ഷരനഗരി വേദിയാവുന്നത്. രാവിലെ 9ന് പതാക ഉയർന്നതോടെ സമ്മേളനത്തിന് തുടക്കമാമായി. തുടർന്ന് നടന്ന സമ്മേളനം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. വയനാട്ടിൽ പൊലീസ് സേന നടത്തിയ സേവനം വിലമതിക്കാൻ കഴിയാത്ത ഒന്നാണ്. സൈന്യം പാലം നിർമ്മിക്കുന്നതിന് മുൻപ് ചെറുപാലം നിർമ്മിച്ചത് പൊലീസായിരുന്നു. അതുവഴി നിരവധിപേരെ രക്ഷപ്പെടുത്തി. പക്ഷേ സൈന്യത്തിൻ്റെ വലിയ പാലം വന്നപ്പോൾ, പൊലീസ് സേനയുടെ സേവനം ആരും കാണാതെ പോയെന്നും ജി.ആർ.അനിൽ പറഞ്ഞു.തിങ്കളാഴ്ച്ച നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിൽ മന്ത്രിമാരായ പി രാജീവ് , വി എൻ വാസവൻ, കെ എൻ ബാലഗോപാൽ, ജെ ചിഞ്ചു റാണി, ഉൾപ്പെടെ പങ്കെടുക്കും.
