കൊല്ലം ചിതറ പൊലീസ് സ്റ്റേഷനിലെ രണ്ട് ജീപ്പുകളുടെ ഗ്ലാസ് അടിച്ചു തകർത്തു. ഭാര്യയും ഭർത്താവും തമ്മിലുളള സാമ്പത്തിക തർക്കത്തിൽ പൊലീസ് കേസെടുത്തില്ലന്ന് ആരോപിച്ചാണ് ആക്രമണം. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ചിതറ പുതുശ്ശേരി സ്വദേശി ധർമദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.