July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

മുറിച്ച കൊമ്പ് കാലിൽ തുളച്ചു കയറി; പാലക്കാട് തൊഴിലാളി മരത്തിന് മുകളിലിരുന്ന് രക്തം വാർന്ന് മരിച്ചു

1 min read
SHARE

പാലക്കാട് മംഗലം ഡാം  മണ്ണെണ്ണക്കയത്ത് സ്വകാര്യ തോട്ടത്തിൽ കൊമ്പ് മുറിക്കാൻ മരത്തിൽ കയറിയ തൊഴിലാളി മരിച്ചു. കയറാടി കോളനി ആറം പുളി വീട്ടിൽ ശിവനാണ് മരിച്ചത്. സ്വകാര്യ പറമ്പിലുണ്ടായിരുന്ന മരത്തിൻ്റെ കൊമ്പ് മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സുരക്ഷക്കു വേണ്ടി ഇടുപ്പിൽ കയറുകെട്ടി മരത്തിൽ ബന്ധിപ്പിച്ച് കൊമ്പ് മുറിച്ചപ്പോൾ അബദ്ധത്തിൽ മുറിച്ച കൊമ്പ് കാലിൻ്റെ തുടയിൽ തുളച്ചു കയറുകയായിരുന്നു.

ആഴത്തിൽ പറ്റിയ മുറിവിലുണ്ടായ രക്തശ്രാവമാകാം മരണകാരണമെന്ന് പൊലീസ് പറഞ്ഞു. മരവുമായി ബന്ധിപ്പിച്ചതുകൊണ്ട് ആൾ താഴെ വീണില്ല. ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് അപകടം സംഭവിച്ചത്. മലമുകളിൽ 35-40 അടിയോളം ഉയരത്തിൽ മരത്തിൽ കുടുങ്ങി കിടന്ന കണ്ണനെ 4.30 ഓടെയാണ് താഴെ എത്തിക്കാനായത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.