പതിനഞ്ചുകാരിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

1 min read
SHARE
തലശേരി:വിദ്യാർഥിനിയായ പതിനഞ്ചുകാരിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.തെക്കേ പാനൂരിലെ താഴെക്കണ്ടി റെജീന-മജീദ് ദമ്പതികളുടെ മകൾ റെന ഫാത്തിമയാണ് മരിച്ചത്.
പുലർച്ചെ ഒന്നോടെ കിടപ്പുമുറിയിൽ ബോധരഹിതയായ നിലയിലാണ് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
പാനൂർ പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ.
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം തരം വിദ്യാർഥിനിയാണ് റെന.