മലപ്പുറത്ത് വീണ്ടും കാട്ടാന ആക്രമണം, ഒരു വീട്ടമ്മ കൊല്ലപ്പെട്ടു.

മലപ്പുറം എടകരയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും ഒരു ജീവൻ പൊലിഞ്ഞു. ഉച്ചകുളം ഊരിലെ നീലയാണ് കാട്ടാന അക്രമണത്തിൽ മരിച്ചത്.
വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയപ്പോൾ ആയിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെ ആണ് ആക്രമണം ഉണ്ടായത്.
നീലിയെ ആശുപത്രിയിൽ എത്തിക്കും മുന്നേ മരണത്തിന് കീഴടങ്ങുകയായിരുന്നു..

