വയനാട് കണ്ണോത്ത് മല അപകടത്തിൽ മരിച്ചവർക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കും: മന്ത്രി എ കെ ശശീന്ദ്രൻ

1 min read
SHARE

മാനന്തവാടി: വയനാട് കണ്ണോത്ത് മല അപകടത്തിൽ മരിച്ചവർക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ  പറഞ്ഞു. ദുരന്തത്തിന് ഇരകളായ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്ക് പ്രത്യേക സഹായം നൽകും. നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയതായും അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ആവശ്യമെങ്കിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പു നൽകിയതായും ശശീന്ദ്രൻ പറഞ്ഞു.ഇന്നാലെ വൈകുന്നേരം മൂന്നരയോടെയാണ് കണ്ണോത്ത് തലപ്പുഴയിൽ അപകടമുണ്ടായത്. ജീപ്പ് കൊക്കയിലേക്ക് വീണ് 9 പേരാണ് മരിച്ചത്. മക്കിമല ആറാം നമ്പർ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരിഅക്ക, വസന്ത എന്നിവരായിരുന്നു മരിച്ചത്. തോട്ടം തൊഴിലാളികളായിരുന്നു യാത്രക്കാർ. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.  അശുപത്രിയിലേക്ക് എത്തുക്കുന്നതിന് മുമ്പ് തന്നെ 9 പേരും മരിച്ചിരുന്നു. പുറത്തുവരുന്ന വിവരം അനുസരിച്ച് 12 പേരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്. അപകടം നടന്നയുടനെ പരിസരവാസികളെത്തി രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു.മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹങ്ങൾ മാനന്തവാടി ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.ഇവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റവർക്ക് കൂടുതൽ ചികിത്സ ആവശ്യമെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാനും ആലോചനയുണ്ട്.