മലയാളി പൊളിയല്ലേ! മാസ്റ്റേർസ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ ഇന്ത്യയായി കണ്ണൂർ സ്വദേശി
1 min read

ചത്തീസ്ഗഡിൽ വച്ച് നടന്ന മാസ്റ്റേർസ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ ഇന്ത്യ യായി എരമം സ്വദേശി എം.വി മോഹൻദാസ്. എരമത്തെ ഊനത്തിൽ ഗോവിന്ദൻ്റേയും പരേതനായ നടുവിലെ വീട്ടിൽ കാർത്യായനിയുടേയും മകനാണ്.
എരമം സൗത്ത് എൽ പി സ്കൂളിലും, പേരൂൽ യുപി സ്കൂൾ, മാതമംഗലം ഹൈസ്കൂൾ, എന്നിടങ്ങളിലെ വിദ്യാഭാസത്തിന് ശേഷം പയ്യന്നൂർ കോളജിൽ ബിരുദത്തിന് പഠിക്കുമ്പോഴാണ് മോഹൻ ദാസിന് ബോഡിബിൽഡിങ്ങിൽ താൽപ്പര്യം ഉണ്ടാകുന്നതും പരിശീലനം തുടങ്ങുന്നതും.അക്കാലയളവിൽ മൂന്ന് തവണ കാലിക്കറ്റ് യൂനിവേഴ്സിറ്റി ചാമ്പ്യൻ ആയിരുന്നു.തുടർന്ന് മാതമംഗലത്തിൽ ടിടിസി പഠിക്കുകയും തുടർന്ന് തൊഴിലിനായി യുഎഇ ലേക്ക് പോകുകയുമായിരുന്നു. അവിടെ മൂന്ന് തവണ മിസ്റ്റർ യുഎഇ ചാമ്പ്യൻപട്ടം നേടി. തുടർന്ന് കേരളത്തിലേക്ക് തിരിച്ചെത്തി മത്സരത്തിൽ പങ്കെടുത്തപ്പോൾ മിസ്റ്റർ കേരള, മിസ്റ്റർ ഇന്ത്യ ചാമ്പ്യൻഷിപ്പ് നേടിയിരുന്നു.
ഇപ്പോൾ യുഎഇയിൽ ജിമ്മുകൾ നടത്തി വരികയാണ്. ഇനി തായ്ലാൻ്റിൽ നടക്കുന്ന മാസ്റ്റേർസ് ഏഷ്യൻ ബോഡി ബിൽഡിഗ് ചാമ്പ്യൻഷിപ്പും, മാസ്റ്റേർസ് വേൾഡ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പുമാണ് മോഹൻദാസിനെ കാത്തിരിക്കുന്നത് . മോഹൻദാസിന് കരുത്തുറ്റ പിന്തുണയുമായി ഭാര്യ ലിസ, മക്കൾ ശ്രേയാ മോഹൻദാസ്, കാർത്തിക് മോഹൻ ദാസ് എന്നിവർ കൂടെയുണ്ട്.
