പ്രതിഷേധ പ്രകടനം നടത്തി
1 min read

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തലശ്ശേരി ട്രഷറിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനവും വിശദീകരണയോഗവും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി. കെ. രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു.സര്‍വീസ് പെന്‍ഷന്‍കാര്‍ക്കു 2024 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ ലഭിക്കേണ്ടിയിരുന്ന പെന്ഷന് പരിഷ്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ പോലും ആരംഭിക്കാത്തത്തിലും, കുടിശികയായ പതിനെട്ടു ശതമാനം ക്ഷമാശ്വാസം വിതരണം ചെയ്യാത്തത്തിലും, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസിപ് പദ്ധതിയുടെ പേരില്‍ പെന്‍ഷനില്‍ നിന്നും തുക ഈടാക്കിയിട്ടും കുറ്റമറ്റ രീതിയില്‍ നടപ്പാക്കത്തതിലും പ്രതിഷേധിച്ച് പ്രതിഷേധ പ്രകടനവും വിശദീകരണയോഗവും നടത്തിയത്. തലശ്ശേരി നിയോജകമണ്ഡലം പ്രസിഡണ്ട് പി. വി. വത്സലന്‍ മാസ്റ്റര്‍ അധ്യക്ഷം വഹിച്ച വിശദീകരണയോഗം സംസ്ഥാന കമ്മിറ്റി അംഗം പി. കെ. രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം പി. വി. ബാലകൃഷ്ണന്, സംസ്ഥാന കൗണ്‍സിലര്‍മാരായ കെ. കെ. നാരായണന് മാസ്റ്റര്‍, കെ. പ്രഭാകരന്, എം. സോമനാഥന്, കെ. കെ. രവീന്ദ്രന്, ജില്ലാ കമ്മിറ്റി അംഗം പി. സതി ടീച്ചര്‍,വി. പി. മോഹനന്, സെക്രട്ടറി സി. പി. അജിത്കുമാര്‍, വൈസ് പ്രസിഡണ്ട് കെ. രാമചന്ദ്രന് മാസ്റ്റര്‍, ടി. ദിനേശന് എന്നിവര്‍ പ്രസംഗിച്ചു. കെ. എം. പവിത്രന് മാസ്റ്റര്‍, പി. എന്‍. പങ്കജാക്ഷന്,വി. വി. രാജീവ് കുമാര്‍,ടി. പി. പ്രേമനാഥന്‍ മാസ്റ്റര്‍, ജതീന്ദ്രന്‍ കുന്നോത്ത്, ടി. കെ.സുരേന്ദ്രന്‍മാസ്റ്റര്‍, പി. എം. ദിനേശന് മാസ്റ്റര്‍, പി. കെ. ശ്രീധരന് മാസ്റ്റര്‍,കെ. വിശ്വനാഥന്,കെ. വിനോദന്‍,വി. കെ. രാജേന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
