വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.
1 min read

ജൂലൈ 9ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കത്തിൻ്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂനിയൻ ഇരിട്ടി ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 2, 3 തിയ്യതികളിലായി സംഘടിക്കുന്ന വാഹന പ്രചരണ ജാഥ പരിക്കളത്ത് AITUC ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.ജോസ് ഉത്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏറിയ പ്രസിഡണ്ട് വി.ബി.ഷാജു അധ്യക്ഷത വഹിച്ചു.ജാഥ ലീഡർ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ. ധനഞ്ജയൻ, ജാഥ വൈസ് ക്യാപ്റ്റൻ കെ.ബി.ഉത്തമൻ ജാഥ മാനേജർ ഇ.എസ്.സത്യൻ ജാഥ അംഗങ്ങളായ വി.ബി.ഷാജു, എൻ.ഐ.സുകുമാരൻ, എം.സുമേഷ്, അഡ്വ.വിനോദ്കുമാർ, കെ.പി.പത്മനാഭൻ ,കെ.ആർ ലിജുമോൻ, എന്നിവർ സംസാരിച്ചു ജാഥയുടെ പര്യടനം കോളിക്കടവിൽ സമാപിച്ചു. സമാപന പൊതുയോഗം സി.ഐ.ടി.യു ഏറിയ സെക്രട്ടറി ഇ.എസ് സത്യൻ ഉത്ഘാടനം ചെയ്തു ഷിജു സി. അദ്ധ്യക്ഷത വഹിച്ചു. ബാബു കാറ്റാടി സ്വാഗതം പറഞ്ഞു.രാവിലെ 9.30 എടുരിൽ നിന്ന് ആരംഭിച്ച് വൈകുന്നേരം ചാവശ്ശേരിയിൽ സമാപിക്കും.
