135 കുപ്പി മാഹി മദ്യവുമായി ഒഡീഷ സ്വദേശിയായ യുവാവ് പിടിയിൽ.

തളിപ്പറമ്പ്: തളിപ്പറമ്പ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും പാർട്ടിയും പൂവം, പെരുoപാറ ഭാഗങ്ങളിൽ നടത്തിയ റൈഡിൽ 135 കുപ്പി മദ്യവുമായി ഒഡീഷ സ്വദേശി അനധി റായിയെ ( 23) അറസ്റ്റ് ചെയ്തു.
മാഹിയിൽ നിന്നും കൊണ്ടുവന്ന് അധിക വിലയിടാക്കി വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് വില്പന നടത്തുകയാണ് ഇയാളുടെ പതിവ്.
പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ കെ വി നികേഷ് , ഫെമിൻ, ഡ്രൈവർ പ്രകാശൻ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു .

