മലപ്പുറം തൃപ്പങ്ങോട്ട് തെങ്ങ് മുറിക്കുന്നതിനിടെ കട്ടർ കഴുത്തിൽ തട്ടി യുവാവിന് ദാരുണാന്ത്യം

1 min read
SHARE

 

മലപ്പുറം: തെങ്ങ് മുറിക്കുന്നതിനിടെ കട്ടർ കഴുത്തിൽ തട്ടി യുവാവ് മരിച്ചു. തൃപ്പങ്ങോട്ട് സ്വദേശി നിയാസാണ്(35) മരിച്ചത്.അയൽവാസിയുടെ വീട്ടുവളപ്പിലുള്ള തെങ്ങ് മുറിക്കുന്നതിനിടെയായിരുന്നു അപകടം.

തെങ്ങിനു മുകളിൽ കയറി മുറിക്കുന്നതിനിടെ കട്ടർ തെന്നി കഴുത്തിൽ തട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിയാസ് തെങ്ങിനു മുകളിൽ നിന്ന് താഴെ വീണു. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ

രക്ഷിക്കാനായില്ല.മൃതദേഹം തിരൂരിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.