സ്കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും മായി യുവാവ് പിടിയിൽ.

നിയമസഭാ തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കണ്ണുർ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം തളിപ്പറമ്പ് റേഞ്ച് പാർട്ടി നടത്തിയ രാത്രി കാല പട്രോളിൽസ്കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും മായി യുവാവ് പിടിയിൽ. തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജെ. ജോസഫിൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ് ടൗൺ, കാഞ്ഞിരങ്ങാട് ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ 21 ഗ്രാം ഹാശിഷ് ഓയിലും, 10 ഗ്രാം കഞ്ചാവുമായി തളിപ്പറമ്പ് കാഞ്ഞിരങ്ങാട് തീയന്നൂർ നിഷാദ് മോൻ A C വയസ്സ് 48,എന്നയാളെയാണ് പിടികൂടിയത് ഇയാൾ മുൻ കഞ്ചാവ് കേസിലെ പ്രതി കൂടിയാണ് തളിപ്പറമ്പ് മേഖലയിലും പൂവം കാഞ്ഞിരങ്ങാട് മേഖലയിലും മയക്കുമരുന്നുകൾ എത്തിക്കുന്നതിൽ പ്രധാന കണ്ണിയാണ് നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ ആയ ഇയാൾ. കേരളത്തിലെ പുറത്ത് വാഹനവുമായി പോയാൽ മംഗാലാ പുരത്ത് നിന്ന്,തിരികെ വരുമ്പോഴാണ് കഞ്ചാവ് ആഷിലും കൊണ്ടുവരുന്നത് ഇയാളുടെ KL59.H .2143 സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ മലപ്പട്ടം അഷറഫ്, എക്സൈസ് പ്രിവന്റീവ് ഓഫീസർ ഇബ്രാഹിം ഖലീൽ, നികേഷ് ,ഫെമിൻ സിവിൽ എക്സൈസ് ഓഫീസർ വിനീത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത എന്നിവർ

