അഞ്ചലിൽ ഇൻഷുറൻസ് ഏജന്റായ യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി
1 min read

കൊല്ലം: കൊല്ലം അഞ്ചലിൽ കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കരവാളൂർ സ്വദേശിയായ ഇൻഷുറൻസ് ഏജന്റ് ഷിബുവാണ് മരിച്ചത്. അഞ്ചൽ പുനലൂർ റോഡിൽ മാവിള ജംഗ്ഷന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെ ഷിബുവിന്റെ കാറും ചെരുപ്പും ലഭിച്ചു. ഇന്നലെ ഉച്ച മുതൽ
ഷിബുവിനെ കാണാനില്ലായിരുന്നു. സംഭവത്തിൽ അഞ്ചൽ പൊലീസ് അന്വേഷണം തുടങ്ങി.
