തോക്ക് കളഞ്ഞുകിട്ടിയതെന്ന് പ്രതി; ജയന്‍ ശിവാനന്ദന്‍ നായര്‍ ഷാര്‍പ് ഷൂട്ടറെന്ന് പൊലീസ്’

യുവതിയെ പിന്തുടര്‍ന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ചവര്‍ക്ക് നേരെ വെടിയുതിര്‍ത്ത മലയാളി ജയന്‍ ശിവാനന്ദന്‍ നായരെ(51) പൊലീസ് ചോദ്യം ചെയ്യുന്നു.ജയന്‍ ഷാര്‍പ് ഷൂട്ടറാണെന്ന് പൊലീസ് പറഞ്ഞു. വെടിവെയ്പ്പിന്റെ രീതി വ്യക്തമാക്കുന്നത് ഇതാണ്. പരിശീലനം ലഭിച്ചവര്‍ക്കും മാത്രമെ ഇത്ര കൃത്യതയോടെ വെടിവെയ്ക്കാന്‍ സാധിക്കൂവെന്നും പൊലീസ് വ്യക്തമാക്കി.
പ്രതി ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തു. ഒരു യാത്രക്കിടെ ഗുജറാത്ത് അതിര്‍ത്തിയിലെ വിജനമായ സ്ഥലത്ത് നിന്നാണ് തോക്ക് കളഞ്ഞുകിട്ടിയതെന്നാണ് ശിവാനന്ദന്‍ പൊലീസിനോട് പറഞ്ഞത്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ജയന്‍ ശിവാന്ദന്‍ നായര്‍ പറയുന്നത്. ഇത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്.താനെയിലെ മുംബൈയില്‍ ഇന്നലെ രാവിലെയായിരുന്നു കൊലപാതകം നടന്നത്. അക്ബര്‍ അബ്ദുള്‍ ഷെയ്ഖ്, അക്ബര്‍ ഹസന്‍ ഷെയ്ഖ്, സമീര്‍ അഹമ്മദ് എന്നിവര്‍ക്കാണ് വെടിയേറ്റത്. അക്ബര്‍ അബ്ദുള്‍ ഷെയ്ഖ് കൊല്ലപ്പെട്ടു. താന്‍ സഹോദരിയായി കാണുന്ന യുവതിയെ യുവാക്കള്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തതോടെ ജയന്‍ ശിവാനന്ദന്‍ വെടിയുതിര്‍ക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നതായാണ് പ്രതി പറയുന്നത്. കൊല്ലത്താണ് കുടുംബവീടെന്നും ഏറെ നാളായി കൊല്‍ക്കത്തയില്‍ താമസിച്ചതായും ജയന്‍ പൊലീസിനോട് പറഞ്ഞു.

