July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

റെഡ് സല്യൂട്ട്: യെച്ചൂരിയുടെ മൃതദേഹം എകെജി ഭവനിൽ എത്തിച്ചു

1 min read
SHARE

അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ദില്ലി  എകെജി ഭവനിൽ എത്തിച്ചു. വൈകിട്ട് മൂന്ന് മണി വരെ ഇവിടെ പൊതുദർശനം ഉണ്ടാകും. ശേഷം  മൃതദേഹം എയിംസി ന് കൈമാറും.

 

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ , മന്ത്രി വിഎൻ വാസവൻ അടക്കമുള്ളവർ ആദരാഞ്ജലി അർപ്പിച്ചു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ദില്ലി എംയിസിൽ ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് 3 . 05 ഓടെയായിരുന്നു  യെച്ചൂരിയുടെ  അന്ത്യം.യെച്ചൂരി വിടവാങ്ങുമ്പോൾ രാജ്യത്തിന് നഷ്ടമാകുന്നത് അവകാശപോരാട്ടങ്ങളിലെ മുന്നണിയിൽ നിന്ന നേതാവിനെയാണ്. എസ്.എഫ്.ഐയിലൂടെ പൊതുജീവിതം ആരംഭിച്ച യെച്ചൂരി, രാജ്യത്തെ വിപ്ലവ പ്രസ്ഥാനത്തിന്‍റെ അമരക്കാരനായി മാറിയത് ആകസ്മികമായല്ല. സിപിഐഎം ജനറല്‍ സെക്രട്ടറിയാകുന്ന അഞ്ചാമനാണ് സീതാറാം യെച്ചൂരി. 2015ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സീതാറാം യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നത്. ഉജ്ജ്വല പാര്‍ലമെന്റേറിയന്‍ കൂടിയായ യെച്ചൂരി തൊണ്ണൂറുകള്‍ തൊട്ട് ദേശീയ തലത്തില്‍ ജനാധിപത്യ മതേതര ചേരി കെട്ടിപ്പടുക്കുന്നതിന്റെ നെടുന്തൂണായിരുന്നു. ആധുനികകാലത്ത് ഇന്ത്യയില്‍ വിപ്ലവ പ്രസ്ഥാനത്തെ നയിക്കാന്‍ ഏറ്റവും ശക്തനും പ്രാപ്തനുമായ ഒരു നേതാവിനെയാണ് യെച്ചൂരി വിടവാങ്ങുമ്പോള്‍ നഷ്ടമാകുന്നത്.