കൊക്കെയ്ന്‍ പാര്‍ട്ടി കേസിൽ നടന്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍

1 min read
SHARE

ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ കോടതി കുറ്റവിമുക്തനാക്കി. കേസിലെ 8 പ്രതികളെയും കോടതി വെറുതെ വിട്ടു. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ കൊക്കെയ്ന്‍ പാര്‍ട്ടി നടത്തിയെന്നായിരുന്നു കേസ്. 2015ലായിരുന്നു കേസിന് ആസ്പദമായ സംഭവം.മയക്കുമരുന്ന് ഉപയോഗിച്ചതായി ശാസ്ത്രീയമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കൊക്കയ്‌നുമായി ഷൈന്‍ ടോം ചാക്കോ പിടിയിലായി എന്നായിരുന്നു കേസ്. 2015 ജനുവരി 30നായിരുന്നു കേസിനാസ്പദമായ സംഭവം. നാലു മോഡലുകളും ഒപ്പം പിടിയിലായിരുന്നു. 7 ഗ്രാം കോക്കയ്ന്‍ പ്രതികളില്‍ നിന്ന് പിടികൂടിയ സംഭവം സംസ്ഥാനത്തെ ആദ്യത്തെ കൊക്കൈയ്ന്‍ കേസ് കൂടിയിരുന്നു.

ഈ കേസിലാണ് മുഴുവന്‍ പ്രതികളെയും കോടതി കുറ്റവുമുക്തരാക്കിയത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. പിടികൂടിയത് കൊക്കൈനല്ല എന്നായിരുന്നു പ്രതികളുടെ വാദം. മയക്കുമരുന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതിയും വിലയിരുത്തി. അര്‍ധരാത്രിയോടെ പോലീസ് ഫ്ലാറ്റില്‍ നടത്തിയ റെയ്ഡിലാണ് ഷൈന്‍ ടോം ചാക്കോ അടക്കം അഞ്ചുപേര്‍ പിടിയിലായത്. എട്ടു പേരായിരുന്നു കേസിലെ പ്രതികള്‍. എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി.