July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

തിരിച്ചെത്തിയ ശേഷം കൊച്ചി വാട്ടർമെട്രോയെ കുറിച്ച് പഠിക്കാൻ ആവശ്യപ്പെടും, ഇത് ഉത്തർപ്രദേശ് ഉൾനാടൻ ജലഗതാഗതത്തിന് സഹായകരമാകും: കേന്ദ്ര സഹമന്ത്രിയുടെ വാക്കുകൾ പങ്കുവെച്ച് മന്ത്രി പി രാജീവ്

1 min read
SHARE

കൊച്ചി വാട്ടർമെട്രോയെക്കുറിച്ച് കേന്ദ്ര സ്കിൽ ഡെവലപ്മെന്റ് & എന്റർപ്രണർഷിപ്പ് സഹമന്ത്രി ശ്രീ. ജയന്ത് ചൗധരി ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ പറഞ്ഞ വാക്കുകളെ കുറിച്ച് മന്ത്രി പി രാജീവ്. ഈ വാക്കുകൾ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന കാര്യമാണ് എന്നാണ് മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പറയുന്നത് .

കൊച്ചി വാട്ടർമെട്രോയിൽ സഞ്ചരിച്ചതിന് ശേഷമാണ് അദ്ദേഹം ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് വേദിയിലെത്തിയത് എന്നും കേരള മോഡൽ പദ്ധതി എന്ന നിലയിൽ ലോകശ്രദ്ധയാകർഷിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ വാട്ടർമെട്രോയെ പുകഴ്ത്തുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

ഉത്തർപ്രദേശിൽ തിരിച്ചെത്തിയ ശേഷം അവിടത്തെ മുഖ്യമന്ത്രിയോട് കൊച്ചി വാട്ടർമെട്രോയുടെ കാര്യം പങ്കുവെക്കുമെന്നും ഒരു സംഘത്തെ കേരളത്തിലേക്കയച്ച് വാട്ടർമെട്രോയെക്കുറിച്ച് പഠിക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഉത്തർപ്രദേശ് ഉൾനാടൻ ജലഗതാഗതത്തിന് സഹായകരമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചുവെണ്ണ സന്തോഷവും മന്ത്രി പറഞ്ഞു. ഇപ്പോഴും വിവിധ കേന്ദ്രങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടർ മെട്രോ പദ്ധതി. ദശലക്ഷക്കണക്കിനാളുകൾ ഉപയോഗിച്ച ഇപ്പോഴും വിപുലീകരണം നടന്നുകൊണ്ടിരിക്കുന്ന ഈ പദ്ധതി രാജ്യത്തിനാകെ മാതൃകയാണെന്ന ഞങ്ങളുടെ വാക്കുകൾ യാഥാർത്ഥ്യമാണെന്ന് തെളിയുകയാണിപ്പോൾ എന്നും മന്ത്രി കുറിച്ചു.