എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും പിന്തുണയ്ക്കുമെന്ന് എകെ ശശീന്ദ്രൻ
1 min read

പിസി ചാക്കോ രാജി വച്ച പശ്ചാത്തലത്തിൽ എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും താൻ പിന്തുണയ്ക്കുമെന്ന് എകെ ശശീന്ദ്രൻ. എൻസിപി സ്ഥാനത്തേക്ക് ആരും അയോഗ്യരല്ല. എല്ലാവർക്കും ഓരോ കഴിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തോമസ് കെ തോമസ് യോഗ്യനാണോ അല്ലയോ എന്ന് ഞാൻ എങ്ങനെ തീരുമാനിക്കാനാണെന്നും അദ്ദേഹം ചോദിച്ചു. പിസി ചാക്കോയുടെ രാജി അദ്ദേഹം പെട്ടെന്നെടുത്ത തീരുമാനമാണ്. അദ്ദേഹം സ്വമേധയാ രാജിവച്ചതാണ്. അതിലിനി ചർച്ച നടത്തിയിട്ട് കാര്യമുണ്ടോയെന്നും എകെ ശശീന്ദ്രൻ പറഞ്ഞു. എൻറെ പാർട്ടിയിൽ ഏറ്റവും ശക്തി കുറഞ്ഞ പ്രവർത്തകനാണ് ഞാൻ. പാർട്ടിയെ ലംഘിക്കുന്ന ഒരു നിലപാട് ഞാൻ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.മനുഷ്യ – വന്യജീവി സംഘർഷം പരിഹരിക്കാൻ 10 കർമ്മപരിപാടികൾ ആസൂത്രണം ചെയ്തതായും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുമായി ആലോചിച്ച് അടിയന്തര നടപടികൾ സ്വീകരിക്കുന്നുണ്ട്. മനുഷ്യ വന്യജീവി സംഘർഷം വർദ്ധിച്ചത് കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ്. നിയമഭേദഗതിക്കായി അഞ്ചുവർഷമായി കേന്ദ്രമന്ത്രിയുടെ പുറകെ നടക്കുകയാണ്. സംസ്ഥാനം സവിശേഷമായ ഈ സാഹചര്യം മറകടക്കണമെങ്കിൽ കേന്ദ്രം പിടിവാശി വെടിയണമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ പൗരന് അനുവാദമില്ലാതെ വനത്തിൽ പോകാൻ സാധിക്കില്ലെന്നും ആദിവാസി ഗോത്ര വിഭാഗങ്ങൾക്ക് മാത്രമാണ് പോകാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
രാജി ആവശ്യത്തിലും മന്ത്രി പ്രതികരിച്ചു. കെപിസിസി അധ്യക്ഷൻ ഈ വിഷയത്തിൽ സ്വയം പരാജയം ഏറ്റുവാങ്ങിയ വ്യക്തിയാണ്. ബിഷപ്പ് ഉയർത്തിയത് രാഷ്ട്രീയ ആവശ്യമാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജി വെച്ചാൽ ഉയർന്നുവന്ന പ്രശ്നം തീരുമോയെന്നും മന്ത്രി ചോദിച്ചു. രാജി പ്രശ്നത്തിന് പരിഹാരം അല്ല. രാജി ആവശ്യപ്പെടുന്നവർ രാഷ്ട്രീയ ആവശ്യം ഉന്നയിക്കുന്നവരെന്നും അദ്ദേഹം പറഞ്ഞു.
