അകംതുരുത്ത് ദ്വീപിൻ്റെ ടൂറിസം സാധ്യത; വിദഗ്‌ധസംഘം ദ്വീപ് സന്ദർശിച്ചു
1 min read
ഇരിട്ടി: അകംതുരുത്ത് ദ്വീപിന്റെ ടൂറിസം സാധ്യതകൾ പഠിക്കാൻ പായം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നബാർഡ്, ജീവൻ ജ്യോതി പ്രതിനിധികൾ ദ്വീപ് സന്ദർശിച്ചു. ജില്ലയിലെ മികച്ച വിനോദസഞ്ചാരകേന്ദ്രമായി മാറാൻ സാധ്യതയുള്ള പ്രദേശമാണ് അകംതുരുത്ത് ദ്വീപ്. നാലുവശത്തും വെള്ളത്താൽ
ചുറ്റപ്പെട്ട ദ്വീപ് 16 ഏക്കറിലധികമായി വ്യാപിച്ച് കിടക്കുകയാണ്. വൈവിധ്യമാർന്ന സസ്യങ്ങളാൽ സമ്പുഷ്ടമായ ഇവിടെ മികച്ച ടുറിസ്റ്റ് കേന്ദ്രമാക്കി മാറ്റുവാനുള്ള പായം പഞ്ചായത്തിൻ്റെ ശ്രമ ത്തിന്റെ ഭാഗമായാണ് നബാർഡ്, ജീവൻജ്യോതി പ്രതിനിധികളുടെ സന്ദർശനം.
സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന തരത്തിൽ വിവിധ സംവിധാനങ്ങൾ ഒരുക്കി ചങ്ങാടമോ തൂക്കുപാലം നിർമിച്ച് ദ്വീപിന് ചുറ്റും ജൈവവേലിയാക്കാനാണ് ആദ്യം പായം പഞ്ചായത്ത് ആലോചിക്കുന്നത്. തുടർന്ന് ദ്വീപിലെ പച്ചപ്പ് അതേപോലെ നിലനിർത്തി ഏറുമാടങ്ങളും പെറ്റ് സ്റ്റേഷനുകളും കുട്ടികൾക്ക് മുതിർന്നവർക്കും ഉൾപ്പെടെ ഉല്ലസിക്കാനുള്ള മറ്റ് സൗകര്യങ്ങളും ഒരുക്കു കയാണ് ലക്ഷ്യം.
പായം പഞ്ചായത്ത് പ്രസിഡൻ്റ് പി.രജനി, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ വി. പ്രമീള, പഞ്ചായത്തംഗം ബിജു കോങ്ങാടൻ, സെക്രട്ടറി ഇൻ ചാർജ് കെ.ജി.സന്തോഷ് തുടങ്ങിയവരും ജീവൻ ജ്യോതി കൽപ്പറ്റ എക്സി. ഡയറക്ടർ പി.എം. പത്രോസ്, ഡിവലപ്മെൻ്റ് കൺസൾട്ടൻ്റ് പി.എം.നന്ദകുമാർ, ബാംബു കൾസട്ടൻ്റ് ബാബുരാജ്, നബാർഡ് ഡി.ജി.എം. ജിഷിമോൻ, ജീവൻ ജ്യോതി പ്രോഗ്രാം ഡയറക്ടർ മനു ടി.ഫ്രാൻസിസ്, പ്രോജക്ട് കോ-ഓഡിനേറ്റർ ഷൈബിൻ ജെയിംസ് തുടങ്ങിയവരാണ് സം ഘത്തിലുണ്ടായിരുന്നത്.
പായം പഞ്ചായത്ത് ഓഫീസിൽ ചേർന്ന അവലോകന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. എം വിനോദ് കുമാർ, പഞ്ചായത്തംഗം അനിൽ എം. കൃഷ്ണൻ എന്നിവരും പങ്കെടുത്തു.
