നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പ്രാഥമിക നിഗമനം

1 min read
SHARE

തിരുവനന്തപുരം പോത്തന്‍കോട് നവജാത ശിശുവിനെ കിണറ്റില്‍ എറിഞ്ഞു കൊന്നത് അമ്മ സുരിത തന്നെയെന്ന് പൊലീസ് നിഗമനം. സാമ്പത്തിക പ്രതിസന്ധി കാരണമാണ് കൃത്യം നടത്തിയതെന്ന് മൊഴി ലഭിച്ചതായി സൂചന. മാതാവ് സുരിതയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത – സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള മകന്‍ ശ്രീദേവിനെ ആണ് വീടിന് പുറകിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. പുലര്‍ച്ചെ മൂന്നരയോടെ കുഞ്ഞിനെ കാണാനില്ലെന്ന് കുഞ്ഞിന്റെ പിതാവ് സജി പോത്തന്‍കോട് പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കിണറ്റിനുള്ളില്‍ കണ്ടെത്തിയത്. യുവതി കടുത്ത വിഷാദത്തിലാണെന്ന് പൊലീസ് പറയുന്നു. അതേസമയം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി