പെരളശ്ശേരിയിൽ വീണ്ടും അക്രമണം.

തദ്ദേശ തെരെഞ്ഞെടുപ്പിൽപെരളശ്ശേരി ടൗണിൽ 13-ാം വാർഡ് മുണ്ടലൂരിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച കെ റീജയേയും ഭർത്താവിനേയും ഒരു സംഘം ആളുകൾ വീട്ടിൽ കയറി അക്രമിച്ചു . പെരളശ്ശേരി പഞ്ചായത്തിലെ ആശ വർക്കറും ചക്കരക്കൽ മണ്ഡലം മഹിളാ മോർച്ച പ്രസിഡണ്ട് കൂടിയായ റീജ പെരളശ്ശേരിയിൽ മത്സരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. സിപിഎം ലോക്കൽ കമ്മിറ്റി അംഗം കെ മഹേഷ് മാഷിൻ്റെ നേതൃത്വത്തിൽ ബ്രാഞ്ച് സെക്രട്ടറി എൻ കെ ബിജു, ലജീഷ് ചാത്തോത്ത്, സുനിൽകുമാർ കെ സി പൂങ്കാവിൽ, പി കെ ശശി, മങ്കിയാവിൽ സജീവൻ, ശ്രീനന്ദ് തുടങ്ങി കണ്ടാലറിയുന്ന ഇരുപതോളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്നു അക്രമത്തിനു ഇരയായവർ പറഞ്ഞു.സാരമായി പരിക്കേറ്റവരെ തലശ്ശേരി ഇന്ധിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചു. ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു ഏഉക്കുഴി, ബിജെപി സംസ്ഥാന സമിതി അംഗം എൻ ഹരിദാസ്, ചക്കരക്കൽ മണ്ഡലം പ്രസിഡണ്ട് വിപിൻ ഐവർകുളം, തലശ്ശേരി മണ്ഡലം പ്രസിഡണ്ട് ലിജേഷ് കെ തുടങ്ങിയവർ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.

