July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

ഗുരുവായൂരപ്പന് വീണ്ടും ഒരു സര്‍പ്രൈസ് വഴിപാട്! ഇത്തവണ കിട്ടിയത് പുത്തന്‍ മോഡല്‍ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ 10

1 min read
SHARE

ഗുരുവായൂരപ്പന് മഹീന്ദ്ര ഥാര്‍ വഴിപാടായി കിട്ടിയത് എല്ലാവര്‍ക്കും ഓര്‍മയുണ്ടാകും. ഇപ്പോഴിതാ ഗുരുവായൂരപ്പന് വീണ്ടും വലിയൊരു വഴിപാട് കിട്ടിയിരിക്കുകയാണ്. ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡല്‍ ഗ്രാന്‍ഡ് ഐ 10 കാറാണ് വഴിപാടായി ലഭിച്ചത്. ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ ഹ്യൂണ്ടായിയുടെ കേരള ഡീലര്‍ കേശ് വിന്‍ എം ഡി ഉദയകുമാര്‍ റെഡ്ഡിയില്‍ നിന്നും കാര്‍ ഏറ്റുവാങ്ങി. കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയും അടങ്ങുന്ന ശ്രീഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ ദേവസ്വം ചെയര്‍മാന്‍ നല്‍കി. ഉച്ചതിരിഞ്ഞ് ക്ഷേത്രംനട തുറന്നപ്പോഴായിരുന്നു സമര്‍പ്പണം. ദേവസ്വം ഭരണ സമിതി അംഗം കെ പി വിശ്വനാഥന്‍, കേശ് വിന്‍ സി ഇ ഒ സഞ്ചു ലാല്‍ രവീന്ദ്രന്‍, ക്ഷേത്രം ഡി എ പ്രമോദ് കളരിക്കല്‍, സ്റ്റോര്‍സ് & പര്‍ച്ചേസ് ഡി എ എം രാധ, മാനേജര്‍ സുനില്‍ കുമാറും ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.