വീണ്ടും ഭീതിപരത്തി അരികൊമ്പൻ

1 min read
SHARE

തമിഴ്നാട് മാഞ്ചോലയിലെ ഊത്ത് എസറേറ്റിൽ നിന്ന് പിൻമാറാതെ അരിക്കൊമ്പൻ. എൺപതിലധികം വനം വകുപ്പ് ഉദ്യോഗസ്ഥരാണ് അരിക്കൊമ്പൻ്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. ജനവാസ മേഖലക്ക് പത്ത് കിലോമീറ്റർ അകലെയാണ് അരികൊമ്പൻ ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത്.അരികൊമ്പന്റെ റൂട്ട് മാപ്പ് തമിഴ്നാട് തയ്യാറാക്കിയിട്ടുണ്ട്. അതിലൂടെ ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും അരിക്കൊമ്പൻ ഏത് ദിശയിലേക്കാവും സഞ്ചരിക്കാൻ സാധ്യതയുള്ളതെന്നും വിലയിരുത്തും.വെറ്റിനറി ഡോക്ടർമാരുടെ സംഘവും നിലവിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ അനുഗമിക്കുന്നുണ്ട്.