ഭാര്യയുടെ അന്ത്യാഭിലാഷത്തിനായി ജന്മനാട്ടിലെത്തി, കുഞ്ഞുപെണ്‍മക്കളെ തനിച്ചാക്കി അര്‍ജുന്‍ യാത്രയായി

1 min read
SHARE

ഒരാഴ്ച മുമ്പാണ് അര്‍ജുന്‍ മനുഭായി പട്ടോലിയയുടെ ഭാര്യ ഭാരതിബെന്‍ ലണ്ടനില്‍ മരണമടഞ്ഞത്. അവസാന ശ്വാസം നിലയ്ക്കും മുമ്പേ ഭാരതി അര്‍ജുനോട് പറഞ്ഞത്, ഒരേയൊരു ആഗ്രഹമാണ്. തന്റെ ചിതാഭസ്മം നാട്ടിലെത്തിക്കണം. നാലും എട്ടും വയസുള്ള പെണ്‍മക്കളെ യുകെയില്‍ നിര്‍ത്തിയാണ് അര്‍ജുന്‍ ഭാര്യയുടെ അന്ത്യാഭിലാഷം സാധിച്ചു കൊടുക്കാനായി ഇന്ത്യയിലെത്തിയത്.

36കാരനായ അര്‍ജുന്‍, അമ്രേലി ജില്ലയിലെ വാദിയയിലുള്ള തങ്ങളുടെ ഗ്രാമത്തിലെത്തി ഭാര്യുടെ ചിതാഭസ്മം നര്‍മദ നദിയിലൊഴുക്കി. വ്യാഴാഴ്ച പട്ടോലിയ എയര്‍ ഇന്ത്യ ഫ്‌ളൈറ്റില്‍ തിരികെ മടങ്ങാനായി കയറി, ലണ്ടനിലെ ഗാട്ട് വിക്ക് വിമാനത്താവളമായിരുന്നു ലക്ഷ്യം. പക്ഷേ ആ കുഞ്ഞുങ്ങളെ തനിച്ചാക്കി അച്ഛനും യാത്രയായി.ഒരാഴ്ച വ്യത്യാസത്തില്‍ കുടുംബത്തിലെ രണ്ട് പേരെ നഷ്ടപ്പെട്ട ദുഃഖത്തിലാണ് തങ്ങളുടെ കുടുംബമെന്ന് അര്‍ജുന്റെ അനന്തരവന്‍ പറയുന്നു.