അമ്പലത്തിന്‍കാല അശോകന്‍ വധക്കേസ്; ആര്‍എസ്എസ്സുകാര്‍ കുറ്റക്കാരായ കേസില്‍ ശിക്ഷാവിധി ഇന്ന്

1 min read
SHARE

തിരുവനന്തപുരം അമ്പലത്തിന്‍കാല അശോകന്‍ വധക്കേസില്‍ ശിക്ഷാവിധി ഇന്ന്. 2013ലാണ് സിപിഐഎം പ്രവര്‍ത്തകനായ അശോകനെ കാട്ടാക്കട ആലക്കോട് ജങ്ഷനില്‍ വെച്ച് അക്രമി സംഘം വടിവാളും വെട്ടുകത്തിയും അടക്കമുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തിയത്.

സംഭവത്തില്‍ 8 പേര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. തലയ്‌ക്കോണം സ്വദേശി ശംഭു, ശ്രീജിത്ത് ഉണ്ണി, ചന്തു, ഹരി, അമ്പിളി ചന്ദ്രമോഹന്‍, പഴിഞ്ഞി പ്രശാന്ത്, അണ്ണി സന്തോഷ്, സജീവന്‍ എന്നിവരെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്.

ഇവരുടെ ശിക്ഷാ വിധിയാണ് ഇന്നുണ്ടാവുക. ശംഭു അമിത പലിശയക്ക് പണം വായ്പയായി നല്‍കിയിരുന്നത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന്ന് കാരണമെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

19 പ്രതികളില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ മാപ്പുസാക്ഷികള്‍ ആവുകയും ചെയ്തിരുന്നു. അമ്പലത്തില്‍കാല ജംഗ്ഷനില്‍ വെച്ചാണ് കൊലപാതകം ഉണ്ടായത്.