May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 9, 2025

‘കലാപശ്രമം’; ഫോണ്‍ ചോര്‍ത്തലില്‍ അൻവറിനെതിരെ കേസെടുത്ത് പോലീസ്

1 min read
SHARE

റുകച്ചാല്‍: പി.വി. അൻവർ എം.എല്‍.എ.യ്ക്കെതിരെ ഫോണ്‍ ചോർത്തിയതിന് കേസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോർത്തിയതിനും ദൃശ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച്‌ കലാപത്തിന് ശ്രമിച്ചു എന്നാണ് കേസ്. കോട്ടയം നെടുംകുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ നല്‍കിയ പരാതിയില്‍ കറുകച്ചാല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ, തോമസ് പീലിയാനിക്കല്‍ പോലീസ് മേധാവിയ്ക്ക് ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയിരുന്നു. തുടർന്ന്, കറുകച്ചാല്‍ സ്റ്റേഷനിലെത്തി അദ്ദേഹം മൊഴിയും നല്‍കി. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോർത്തി സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാൻ അൻവർ ശ്രമിച്ചുവെന്നാണ് ആരോപണം. സ്വകാര്യതയേയും ദേശസുരക്ഷയേയും ബാധിക്കുന്നതാണ് അൻവറിന്റെ നടപടിയെന്നും പരാതിയില്‍ പറയുന്നു. ഈ പരാതിയിന്മേലാണ് പോലീസ് കേസെടുത്ത് നടപടികളുമായി മുന്നോട്ട് പോകുന്നത്. നിയമപരമായ അനുമതിയില്ലാതെ ഫോണ്‍ ചോർത്തിയത് ഗൗരവതരമായ നടപടിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ പറഞ്ഞിരുന്നു. ആരോപണങ്ങളില്‍ ഫോണ്‍ ചോർത്തല്‍ സംബന്ധിച്ച്‌ രാജ്ഭവൻ സർക്കാരിനോട് വിശദീകരണം ചോദിക്കുകയും ചെയ്തു. ഫോണ്‍ ചോർത്തല്‍ മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഇതില്‍ അന്വേഷണം നടക്കുന്നുണ്ടോ എന്നും ഉണ്ടെങ്കില്‍ എന്തുനടപടി സ്വീകരിച്ചെന്ന് അറിയണമെന്നും ഗവർണർ പറഞ്ഞു.