ആരോപണം നേരിടുന്നത് ചെയ്യാത്ത കുറ്റത്തിന്’; വീണ്ടും ലൈവ് വിഡിയോയുമായി എംഎസ് സൊലൂഷൻസ്
1 min read

ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം നേരിടുന്ന എംഎസ് സൊലൂഷൻസ് വീണ്ടും ലൈവ് വിഡിയോയുമായി രംഗത്ത്. സിഇഒ ഷുഹൈബാണ് ലൈവ് വീഡിയോയുമായി ചാനലിൽ എത്തിയത്. ചെയ്യാത്ത കുറ്റത്തിനാണ് ആരോപണം നേരിടുന്നത് എന്നാണ് എംഎസ് സൊലൂഷൻസിന്റെ വാദം. നാളെത്തെ എസ്എസ്എൽസി കെമിസ്ട്രി പരീക്ഷയ്ക്കുള്ള ക്ലാസിനിടെയാണ് ഷുഹൈബിൻ്റെ വിശദീകരണം.ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ആരോപണ വിധേയനായ എംഎസ് സോല്യൂഷൻസ് സിഇഒ ശുഹൈബിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വന്ന സാധ്യതാ ചോദ്യങ്ങൾ നോക്കിയാണ് വീഡിയോ തയ്യാറാക്കിയതെന്ന് ആരോപണവിധേയനായ അധ്യാപകൻ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും അധ്യാപകൻ പറഞ്ഞു.ക്രിസ്മസ് ചോദ്യപേപ്പർ ചോർത്തി യൂട്യൂബ് ലേണിംഗ് പ്ലാറ്റഫോമിൽ ട്യൂഷൻ കൊടുത്ത കേസിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. എംഎസ് സൊല്യൂഷൻ സ്ഥാപനത്തിനെതിരെ കേസെടുക്കുന്നതിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം തീരുമാനം. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം തുടങ്ങി. എസ്.എസ്.എൽ.സി. ഇംഗ്ലീഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നിരുന്നത്.
