ബംഗാള്‍ ട്രെയിന്‍ അപകടം; രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ
1 min readപശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദുരന്തം വേദനാജനകമാണെന്നും ഇരകള്‍ക്ക് ഉടന്‍ പൂര്‍ണമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. 10 വര്‍ഷമായി റെയില്‍വേ മന്ത്രാലയത്തില്‍ തുടരുന്നത് കെടുകാര്യസ്ഥതയാണ്. മോദി സര്‍ക്കാര്‍ റെയില്‍വെയെ സ്വയം പ്രമോഷനുള്ള വേദിയാക്കി മാറ്റി. അപകടത്തിന്റെ ഉത്തരവാദിത്വം മോദി സര്‍ക്കാരിന് തന്നെയാണെന്നും ഖാര്‍ഗെ ആരോപിച്ചു.