ഭാസ്‌കര കാരണവര്‍ കേസിലെ പ്രതി ഷെറിൻ പരോളിലിറങ്ങി

1 min read
SHARE

ഭാസ്‌കര കാരണവര്‍ കേസിലെ പ്രതി ഷെറിൻ പരോളിലിറങ്ങി. രണ്ട് ആഴ്ചത്തെ പരോളാണ് ഷെറിന് അനുവദിച്ചിരിക്കുന്നത്.

സ്വാഭാവിക നടപടിയെന്നാണ് വിഷയത്തില്‍ ജയില്‍ വകുപ്പിന്റെ പ്രതികരണം. ശിക്ഷായിളവ് നല്‍കി ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം നേരത്തെ വിവാദമായിരുന്നു.അതിനിടെ സഹതടവുകാരിയെ മര്‍ദിച്ചതിന് കഴിഞ്ഞ മാസം ഷെറിന് എതിരെ കേസും എടുത്തിരുന്നു.ഏപ്രില്‍ അഞ്ച് മുതല്‍ പതിനഞ്ച് ദിവസത്തേക്കാണ് പരോള്‍. മൂന്ന് ദിവസം യാത്രക്കും അനുവദിച്ചു.
ഇവര്‍ക്ക് ശിക്ഷയിളവ് നല്‍കി വിട്ടയക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിവാദമായിരുന്നു. ഒരു മന്ത്രിയുടെ താത്പര്യത്തിലാണ് ശിക്ഷ ഇളവിന്റെ ഫയല്‍ നീങ്ങിയത് എന്നായിരുന്നു ആരോപണം.
പതിനാല് വര്‍ഷത്തെ ശിക്ഷ കാലയളവിനുള്ളില്‍ 500 ദിവസം ഇവര്‍ക്ക് പരോള്‍ ലഭിച്ചിട്ടുണ്ട്.