September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 2, 2026

കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ

SHARE
മട്ടന്നൂർ‣ അരകിലോയോളം കഞ്ചാവുമായി ബീഹാർ സ്വദേശി മട്ടന്നൂർ എക്സൈസിന്റെ പിടിയിലായി.മട്ടന്നൂർ കരേറ്റ ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ 420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശിയായ മുഹമ്മദ്‌ ആലം അൻസാരി (29) ആണ് പിടിയിലായത്.ഇയാൾക്കെതിരെ എൻഡിപിഎസ് വകുപ്പ് പ്രകാരം കേസെടുത്ത് നടപടികൾ സ്വീകരിച്ചു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സി അഭിലാഷ്, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) പി കെ സജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എ കെ റിജു, ധനുസ് പൊന്നമ്പേത്ത്, അർജുൻ നാരായണൻ, വനിത എക്സൈസ് ഓഫീസർമാരായ ജി ദൃശ്യ, പി പി വിജിത എന്നിവരും പങ്കെടുത്തു.