തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപം സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികർക്ക് പരുക്ക്.

1 min read
SHARE

 

 

ദേശീയ പാതയിൽ തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപം സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് പരുക്ക്.

ദേശീയ പാതയിൽ നിന്നും അശ്രദ്ധയോടെ ബസ് സ്റ്റാൻഡ് റോഡിലേക്ക് പ്രവേശിച്ച സ്വകാര്യ ബസാണ് അപകടത്തിനിടയാക്കിയത്.

പരുക്കേറ്റ മാതമംഗലം പുറക്കുന്നിലെ സാരംഗിനെയും (26), സഹോദരൻ ശ്രാവണിനെയും (28) ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച്ച രാവിലെ ദേശീയപാതയിൽ
കെ എസ് ഇ ബി ഓഫീസിന് സമീപമാണ് അപകടം നടന്നത്.

ഏഴാംമൈൽ മാരുതി കാർ ഷോറൂമിലെ ജീവനക്കാരനാണ് സാരംഗ്

മാങ്ങാട്ടുപറമ്പ കെ എ പി ക്യാംപിലെ ജീവനക്കാരനാണ് ശ്രാവൺ.

ഇവർ സഞ്ചരിച്ച ബൈക്ക് ധർമ്മശാല ഭാഗത്തേക്ക് പോകവെ കണ്ണൂരിൽ നിന്ന് കാസർക്കോട് ഭാഗ ത്തേക്ക് പോകുന്ന റോയൽ റോസ് ബസ് ഇടിക്കുകയായിരുന്നു.

ദേശീയ പാതയിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് അമിത വേഗതയിൽ അശ്രദ്ധമായി കയറാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് ബസിനടിയിൽപ്പെട്ടു.

ഇരു വർക്കും കാലിനാണ് പരിക്കേറ്റത്.

സാരംഗിന്റെ കാലിന് പരുക്ക് ഗുരുതരമാണ്.

ഇരുവരെയും നാട്ടുകാർ ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.