January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 6, 2026

അനുനയ നീക്കവുമായി BJP; ഓർത്തഡോക്‌സ് സഭാ അധ്യക്ഷനെ കണ്ട് രാജീവ് ചന്ദ്രശേഖർ

SHARE

ഓർത്തഡോക്‌സ് സഭാ അധ്യക്ഷനെ കണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ക്രൈസ്തവർക്കെതിരായ അതിക്രമത്തിൽ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച. ദേവലോകം അരമനയിലായിരുന്നു കൂടിക്കാഴ്ച.ആർഎസ്എസിന്റെ പോഷക സംഘടനകൾ ആയ ബജരംഗ് തള്ളും വിഎച്ച്പിയും മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നു. മതഭ്രാന്തന്മാരെ നിയന്ത്രിക്കാൻ ഭരണകർത്താക്കൾക്കാണ് ഉത്തരവാദിത്വമെന്നും കാതോലിക്ക ബാവ പറഞ്ഞിരുന്നു. കന്യാസ്ത്രീകൾ കഴിഞ്ഞപ്പോൾ വൈദികരായി. പള്ളിക്കകത്ത് കയറാനും അധികം താമസമില്ല. പള്ളിക്കുള്ളിലെ ആരാധനയ്ക്ക് നേരെയായിരിക്കും ഇനിയുള്ള ആക്രമണം ഉണ്ടാവുകയെന്നും കാതോലിക ബാവ പറഞ്ഞു.ഏതു മതത്തിലും മതഭ്രാന്തന്മാർ ഉണ്ടാകും. അവരുടെ അറിവില്ലായ്മയെ കുറിച്ച് വിലപിക്കുക അല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ല. ഭരണകൂടം ഇവർക്ക് ഒത്താശ ചെയ്യുന്നു ഓശാന പാടുന്നു. അത്തരം ഭരണകൂടം ഉള്ളപ്പോൾ ന്യൂനപക്ഷങ്ങൾ തമസ്കരിക്കപ്പെടും. മതഭ്രാന്തന്മാരെ നിയന്ത്രിക്കാൻ ഭരണകർത്താക്കൾക്കാണ് ഉത്തരവാദിത്വം. ഇവിടുത്തെ ക്രിസ്ത്യാനികൾ ഇവിടെ ജനിച്ചുവളർന്ന രാജ്യത്തെ പൗരന്മാരാണ്. ഇവിടെ ഉള്ളവർ ഇന്ത്യൻ ഒർജിൻ ആണ്. മുസ്ലിംങ്ങളും അങ്ങനെയാണ്. അവർക്ക് ഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ടെന്ന് കാതോലിക്ക ബാവ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അനുനയ നീക്കവുമയി രാജീവ് ചന്ദ്രശേഖർ ഓർത്തഡോക്‌സ് സഭാ അധ്യക്ഷനെ കാണാനെത്തിയത്.