ഇരിക്കൂർ പഞ്ചായത്തിന്റെയും ജലനിധി മിഷൻ്റെയും കെടുകാര്യസ്ഥതക്കെതിരെ ബിജെപി ഇരിക്കൂർ പഞ്ചായത്ത് കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ ഇരിക്കൂർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
1 min read

ഇരിക്കൂർ പഞ്ചായത്ത് ജലനിധി മിഷൻ ജനങ്ങളിൽ നിന്നും ലക്ഷങ്ങൾ പിരിച്ചെടുത്ത് വാട്ടർ അതോറിറ്റിയിൽ അടക്കാതെ കുടിശിക വരുത്തി കുടിവെള്ള വിതരണം നിശ്ചലമാക്കി.
ജലനിധി മിഷനെ മാത്രം കുടിവെള്ളത്തിനായിആശ്രയിച്ച് കഴിയുന്ന ഇരിക്കൂർപഞ്ചായത്ത്ലെ ഒട്ടുമിക്ക ജനങ്ങളുടെയുംകുടി വെള്ളം മുട്ടിച്ചുദുരിതത്തിലാക്കി,നാലു ദിവസമായി കുടിവെള്ളം നൽകാത്ത ഇരിക്കൂർ പഞ്ചായത്തിന്റെയും ജലനിധി മിഷൻ്റെയും കെടുകാര്യസ്ഥതക്കെതിരെ ബിജെപി ഇരിക്കൂർ പഞ്ചായത്ത് കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ ഇരിക്കൂർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.. തുടർന്ന് സെക്രട്ടറിയുടെയും പ്രസിഡണ്ടിൻ്റെയും സാന്നിധ്യത്തിൽനടത്തിയ ചർച്ചയിൽ എത്രയും പെട്ടെന്ന് കുടിവെള്ള വിതരണം പുനസ്ഥാപിക്കുമെന്നും ഇനി ഇങ്ങനെ ഒരു വീഴ്ച്ച ഉണ്ടാവില്ല എന്നും ഉറപ്പു നൽകിയതിനെ തുടർന്ന് സമരം പിൻവലിക്കുകയും ചെയ്തു.ബിജെപി ഇരിക്കൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എം ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറി നിഷാന്ത് ഉദ്ഘാടനം ചെയ്തു സംസാരിച്ചു
നിമീഷ് കെ യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ്
ജിതിൻ എംവി, ജിഷ്ണു കെ, വി വി സുകുമാരൻ. തുടങ്ങിയവർ പങ്കെടുത്തു
